Categories: Latest News

ചെന്നായി ആയുള്ള വരുണ്‍ ധവാന്റെ പരിണാമം; തമാശയും ഭീതിയും നിറച്ച് ഭേഡിയ ട്രെയിലര്‍

കാത്തിരിപ്പിന് വിരാമം! പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന വരുണ്‍ ധവാന്‍ ചിത്രമാണ് ഭേഡിയ. ഭേഡിയ ഗംഭീര ട്രെയിലര്‍ പുറത്തിറങ്ങി. താരം ബോളിവുഡിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്ന വേളയിലാണ് ജിയോ സ്റ്റുഡിയോസും ദിനേഷ് വിജനും ചേര്‍ന്ന് ഭേഡിയ ട്രെയിലര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

വരുണ്‍ ധവാന്റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം കൂടിയാണ് ഭേഡിയ. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തമാശയും ഭീതിയും ഒരുപോലെ നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി പരിണമിക്കുന്ന വരുണ്‍ ധവാന്റെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ ദൃശ്യമാവുക. ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വരുണ്‍ അവതരിപ്പിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഭാസ്‌കറുടെ നര്‍മ മൂഹൂര്‍ത്തങ്ങളും ട്രെയിലറിലുണ്ട്. ചെന്നായ ആയി പരിണമിക്കുമ്പോഴുള്ള തന്റെ ശാരീരിക മാറ്റങ്ങളെ കുറിച്ച് ഭാസ്‌കര്‍ സുഹൃത്തുകളോട് വിശദീകരിക്കുന്നതും ട്രെയിലറില്‍ കാണാം. രാത്രി കാലങ്ങളിലാണ് മനുഷ്യരൂപത്തില്‍ നിന്നും ചെന്നായയിലേക്കുള്ള ഭാസ്‌കറുടെ പരിണാമം. പരിണാമം സംഭവിക്കുമ്പോള്‍ പല്ലുകള്‍ ഡ്രാക്കുളയെ പോലെയും നഖങ്ങള്‍ കത്തി പോലെ കൂര്‍ത്തതുമായി മാറുമെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു.

തനിക്ക് വാല്‍ വരുന്നത് എങ്ങനെയാണെന്നും, മറ്റ് നായകള്‍ തന്നെ അങ്കിളെന്ന് വിളിക്കുകയും ചെയ്യുന്നുവെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു. ഇതില്‍ നിന്നും ഭാസ്‌കറെ രക്ഷപ്പെടുത്താനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളും ട്രെയിലറിനൊടുവിലായി കാണാം. ദി ജംഗിള്‍ ബുക്കിലെ ടൈറ്റില്‍ ഗാനം ജംഗിള്‍ ജംഗിള്‍ ബാത്ത് ചലി ഹേ എന്ന ഗാനത്തോടു കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

കൃതി സനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അമര്‍ കൗശിക്് സംവിധാനവും ദിനേഷ് വിജയന്‍ നിര്‍മാണവും നിര്‍വഹിക്കും. പാന്‍ ഇന്ത്യന്‍ റിലീസായ ചിത്രം നവംബര്‍ 25നാണ് തിയേറ്ററുകളിലെത്തുക. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു എന്നീ ഭാഷകളിലും പുറത്തിറങ്ങും.

ബവാല്‍ ആണ് വരുണ്‍ ധവാന്റെ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായികയായെത്തുക. കിയാര അദ്വാനി, നീതു കപൂര്‍, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ജുഗ് ജുഗ് ജീയോ ആണ് വരുണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Femidha Farooq

Recent Posts

‘കനത്ത നഷ്‌ടം, മലയാളികളുടെ ആകെ നഷ്‌ടം’; ഹാസ്യ സാമ്രാട്ടിന്‌ മുഖ്യമന്ത്രിയുടെ അനുശോചനം

മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

2 years ago

മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌

ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ…

2 years ago

ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്‌…

2 years ago

Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ

ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് ഓസ്കർ അവാർഡില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഓസ്കർ 2023 ലോ പൂർണ പുരസ്കാര പട്ടിക…

2 years ago

പത്മരാജന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം…

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി…

2 years ago

പാര്‍വതി ഗര്‍ഭിണിയോ? പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി താരം

പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'വണ്ടര്‍…

2 years ago