ആരാധികമാരുടെ ചോക്ലേറ്റ് താരം കാളിദാസ് ജയറാം പ്രണയത്തിലോ? അങ്ങനെയെങ്കില്‍ ആരാധികമാരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാളിദാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ആരാധികമാരുടെ നിരാശയ്ക്ക് കാരണം.
മോഡലും 2021ലെ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുടെ ചിത്രമാണ് താരപുത്രന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസിനെയാണ് ചിത്രത്തില്‍ കാണാനാവുക. അടിക്കുറിപ്പായി ഒരു ഹാര്‍ട്ട് ഇമോജിയാണ് താരം നല്‍കിയിരിക്കുന്നത്.
ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. കടലിന്റെയും രാത്രി വെളിച്ചത്തിന്റെയും, കൂറ്റന്‍ കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. തരിണിക്കൊപ്പമുള്ള മറ്റൊരു ചിത്രം താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആക്കിയിട്ടുണ്ട്.
കാളിദാസിനൊപ്പം ദുബായില്‍ നിന്നുള്ളൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ പ്രണയചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരാധകരുടെയും സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും കമന്റുകള്‍ ഒഴുകിയെത്തി. കാളിദാസിന്റെ അമ്മയും പഴയകാല നടിയുമായ പാര്‍വ്വതി ജയറാം, സഹോദരി മാളവിക ജയറാം എന്നിവരും ചിത്രത്തിന് താഴെ കമന്റുകളുമായെത്തി. മകന്റെ പ്രണയ ചിത്രത്തിന് ‘എന്റേത്’ എന്നാണ് പാര്‍വ്വതി കുറിച്ചത്. ‘ഹലോ ഹബീബീസ്’ എന്ന് മാളവികയും കുറിച്ചു.
കൂടാതെ അപര്‍ണ ബാലമുരളി, കല്യാണി പ്രിയദര്‍ശന്‍, നമിത പ്രമോദ്, നൈല ഉഷ, ഗായത്രി ശങ്കര്‍, മിഥുന്‍ രമേശ്, സഞ്ജന എന്നിവരും ചിത്രത്തിന് താഴെ കമന്റുകളുമായെത്തി. ‘ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി’ എന്നാണ് ഗായത്രി കുറിച്ചത്. ‘ക്യൂട്ട് റൊമാന്റിക് കപ്പിള്‍സ്’, ‘കാളിദാസിന്റെ കാമുകിയാണോ തരുണി’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
ഇതാദ്യമായല്ല കാളിദാസിനൊപ്പം തരിണി പ്രത്യക്ഷപ്പെടുന്നത്. നേരത്തെ താരപുത്രന്‍ പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. കാളിദാസിന്റെ കുടുംബത്തിനൊപ്പമുള്ള ഓണാഘോഷ ചിത്രത്തില്‍ തരിണി പ്രത്യക്ഷപ്പെട്ടതോടെ ഈ യുവതി ആരാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. കാളിദാസിന്റെ പ്രണയിനി ആണോ എന്നും ചില കമന്റകള്‍ പ്രത്യക്ഷപ്പെട്ടു.
‘ഒരു മനോഹര ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്’ എന്ന അടിക്കുറിപ്പോടെ തരിണിയും ചിത്രങ്ങള്‍ സമാഹമാധ്യത്തില്‍ പങ്കുവച്ചിരുന്നു. ജയറാം, പാര്‍വ്വതി, മാളവിക എന്നിവര്‍ അടങ്ങുന്നതായിരുന്നു കാളിദാസ് പങ്കുവച്ച തരിണിക്കൊപ്പമുള്ള ഓണാഘോഷ ചിത്രം. ഓണാഘോഷ ചിത്രത്തിന് പിന്നാലെ പ്രണയചിത്രം കൂടി പുറത്തുവന്നതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
കാളിദാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് തരിണി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സ്വദേശിനിയാണ് 22 കാരിയായ തരിണി.
മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ…
മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് ഇന്നസെന്‍റ് വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്…
ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് ഓസ്കർ അവാർഡില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഓസ്കർ 2023 ലോ പൂർണ പുരസ്കാര പട്ടിക…
പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി…
പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'വണ്ടര്‍…