Categories: Latest News

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച നടന്‍ ദുല്‍ഖര്‍, നടി ദുർഗ കൃഷ്ണ

2021ലെ 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാര പട്ടിക പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും, ദുര്‍ഗ കൃഷ്‌ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ്‌ ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ദുര്‍ഗയും പുരസ്‌കാര ജേതാവായി.

കൃഷാന്ത് നിര്‍മിച്ച് സംവിധാനം ചെയ്‌ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാര്‍ട്ടിന്‍ പ്രകാട്ട് ആണ് മികച്ച സംവിധായകന്‍. മുതിര്‍ന്ന സംവിധായകന്‍ ജോഷിക്കാണ് സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പുരസ്‌കാരം.

സുരേഷ് ഗോപി, ക്രിട്ടിക്‌സ്‌ റൂബി ജൂബിലി അവാര്‍ഡിനും അര്‍ഹനായി. പ്രിയങ്ക നായര്‍ (ആമുഖം), ഭീമന്‍ രഘു (കാളച്ചേകോന്‍), വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ (രണ്ട്, റെഡ് റിവര്‍), കലാഭവന്‍ റഹ്മാന്‍ (രണ്ട്), ശ്രുതി രാമചന്ദ്രന്‍ (മധുരം), അനൂപ് ഖാലിദ് (സിക്‌സ്‌ അവേഴ്‌സ്‌), രതീഷ് രവി (ധരണി) എന്നിവര്‍ അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങളും നേടി.

ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഉണ്ണി മടവൂറിനാണ്(ഹോളി വൂണ്ട്‌). ലേഖ ബി കുമാറിനാണ് (കോളജ് ക്യൂട്ടീസ്) ഗാന രചനയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം. ഗായികയ്‌ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം പി.കെ മേദിനിക്ക് (തീ) ലഭിച്ചു.

പുരസ്‌കാര ജേതാക്കളുടെ പൂർണ്ണ പട്ടിക ചുവടെ-

മികച്ച നടന്‍ – ദുല്‍ഖര്‍ സല്‍മാന്‍ (കുറുപ്പ്, സല്യൂട്ട്)
മികച്ച നടി – ദുര്‍ഗ കൃഷ്‌ണ (ഉടല്‍)
മികച്ച ചിത്രം -ആവാസവ്യൂഹം
മികച്ച ജനപ്രിയ ചിത്രം -ഹൃദയം
മികച്ച തിരക്കഥ- ജീത്തു ജോസഫ്‌ (ദൃശ്യം 2), ജോസ്‌ കെ.മാനുവല്‍ (ഋ)

മികച്ച സഹനടന്‍ – ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
മികച്ച സഹനടി – മഞ്ജു പിള്ള (ഹോം)
മികച്ച സംഗീത സംവിധാനം – ഹിഷാം അബ്‌ദുല്‍ വഹാബ്‌ (ഹൃദയം, മധുരം)
മികച്ച ഗാനരചയിതാവ് – ജയകുമാര്‍ കെ.പവിത്രന്‍ (എന്‍റെ മഴ)
മികച്ച പിന്നണി ഗായകന്‍ -സൂരജ്‌ സന്തോഷ്‌ (ഗാനം- ഗഗനമേ; ചിത്രം -മധുരം) മികച്ച പിന്നണി ഗായിക – അപര്‍ണ രാജീവ് (ഗാനം- തിര തൊടു തീരം; ചിത്രം തുരുത്ത്)

മികച്ച രണ്ടാമത്തെ ചിത്രം – മിന്നല്‍ മുരളി
മികച്ച ബാലതാരം – മാസ്‌റ്റര്‍ ആന്‍ മയ്‌ (എന്‍റെ മഴ), മാസ്‌റ്റര്‍ അഭിമന്യു (തുരുത്ത്‌) മികച്ച ഛായാഗ്രാഹകന്‍ – അസ്ലം കെ.പുരയില്‍ (സല്യൂട്ട്‌)
മികച്ച കലാസംവിധായകന്‍ – മനു ജഗത് (മിന്നല്‍ മുരളി)
മികച്ച മേക്കപ്പ്മാന്‍- ബിനോയ്‌ കൊല്ലം (തുരുത്ത്)
മികച്ച വസ്‌ത്രാലങ്കാരം- അരുണ്‍ മനോഹര്‍ (സബാഷ്‌ ചന്ദ്രബോസ്‌.
മികച്ച ശബ്‌ദലേഖകന്‍- സാന്‍ ജോസ്‌ (സാറാസ്‌)
മികച്ച ചിത്രസന്നിവേശകന്‍- പ്രജീഷ്‌ പ്രകാശ്‌ (ഹോം) മികച്ച

നവാഗതരും പുരസ്കാര പട്ടികയിലിടം പിടിച്ചു. സാനു ജോണ്‍ വര്‍ഗീസ്‌ (ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ഋ), ബിനോയ്‌ വേളൂര്‍ (മോസ്‌കോ കവല), കെ.എസ് ഹരിഹരന്‍ (കാളച്ചേകോന്‍), സുജിത് ലാല്‍ (രണ്ട്) എന്നിവർ മികച്ച നവാഗത സംവിധായകരായി തെരഞ്ഞെടുക്കപ്പെട്ടു.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ആയിരുന്നു പുരസ്കാര നിർണായക കമ്മിറ്റി ചെയര്‍മാന്‍. ജോർജ് ഓണക്കൂർ, തേക്കിന്‍കാട് ജോസഫ്‌, എ.ചന്ദ്രശേഖര്‍, എം.എഫ്‌ തോമസ്‌, ഡോ.അരവിന്ദന്‍ വല്ലച്ചിറ, അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, സുകു പാല്‍ക്കുളങ്ങര, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ജി.ഗോപിനാഥ്, ബാലന്‍ തിരുമല, മുരളി കോട്ടയ്‌ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

Femidha Farooq

Recent Posts

‘കനത്ത നഷ്‌ടം, മലയാളികളുടെ ആകെ നഷ്‌ടം’; ഹാസ്യ സാമ്രാട്ടിന്‌ മുഖ്യമന്ത്രിയുടെ അനുശോചനം

മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

2 years ago

മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌

ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ…

2 years ago

ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്‌…

2 years ago

Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ

ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് ഓസ്കർ അവാർഡില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഓസ്കർ 2023 ലോ പൂർണ പുരസ്കാര പട്ടിക…

2 years ago

പത്മരാജന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം…

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി…

2 years ago

പാര്‍വതി ഗര്‍ഭിണിയോ? പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി താരം

പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'വണ്ടര്‍…

2 years ago