പാര്‍വതി ഗര്‍ഭിണിയോ? പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി താരം

പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘വണ്ടര്‍ ബിഗിന്‍സ്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന് പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളളവരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. നിരവധി പേര്‍ പാര്‍വതിക്ക് ആശംസകളും അറിയിച്ചു. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു.

പാര്‍വതിയുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും പാര്‍വതി പങ്കുവച്ച ചിത്രത്തില്‍ കാണാം. പാര്‍വതിയെ കൂടാതെ നടി നിത്യ മേനനും ഗായിക സയനോരയും ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പാര്‍വതിയെ പോലെ നിത്യ മേനനും, സയനോരയും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. താരങ്ങളുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

അതേസമയം പാര്‍വതിയുടെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണ് ഈ പ്രഗ്നന്‍സി ടെസ്റ്റ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് എന്നാണ് സൂചന.

പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, നദിയ മൊയ്ദു, പത്മപ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായെത്തും എന്നും സൂചനയുണ്ട്. ഗായിക സയനോരയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘വണ്ടര്‍ വുമണ്‍’ എന്നാണ് സിനിമയുടെ പേരെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Femidha Farooq

Recent Posts

‘കനത്ത നഷ്‌ടം, മലയാളികളുടെ ആകെ നഷ്‌ടം’; ഹാസ്യ സാമ്രാട്ടിന്‌ മുഖ്യമന്ത്രിയുടെ അനുശോചനം

മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

2 years ago

മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌

ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ…

2 years ago

ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്‌…

2 years ago

Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ

ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് ഓസ്കർ അവാർഡില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഓസ്കർ 2023 ലോ പൂർണ പുരസ്കാര പട്ടിക…

2 years ago

പത്മരാജന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം…

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി…

2 years ago

നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും

ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫ്രെഡ്ഡി'. 'ഫ്രെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക്…

2 years ago