2021ലെ 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാര പട്ടിക പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും, ദുര്‍ഗ കൃഷ്‌ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ദുര്‍ഗയും പുരസ്‌കാര ജേതാവായി. കൃഷാന്ത് നിര്‍മിച്ച് സംവിധാനം ചെയ്‌ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാര്‍ട്ടിന്‍ പ്രകാട്ട് ആണ് മികച്ച സംവിധായകന്‍. മുതിര്‍ന്ന സംവിധായകന്‍ ജോഷിക്കാണ് സമഗ്ര സംഭാവനകള്‍ക്കുള്ള...