പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘വണ്ടര്‍ ബിഗിന്‍സ്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളളവരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. നിരവധി പേര്‍ പാര്‍വതിക്ക് ആശംസകളും അറിയിച്ചു. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍വതിയുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും...