കാത്തിരിപ്പിന് വിരാമം! പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന വരുണ്‍ ധവാന്‍ ചിത്രമാണ് ഭേഡിയ. ഭേഡിയ ഗംഭീര ട്രെയിലര്‍ പുറത്തിറങ്ങി. താരം ബോളിവുഡിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്ന വേളയിലാണ് ജിയോ സ്റ്റുഡിയോസും ദിനേഷ് വിജനും ചേര്‍ന്ന് ഭേഡിയ ട്രെയിലര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. വരുണ്‍ ധവാന്റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം കൂടിയാണ് ഭേഡിയ. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തമാശയും ഭീതിയും ഒരുപോലെ നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്....